ഗര്‍ഭസ്ഥ ശിശുവിന്റെ ഏറ്റവും വലിയ ആശ്രയം അമ്മയാണെന്നു പറയാം. അമ്മയുടെ ആരോഗ്യവും അനാരോഗ്യവും സന്തോഷവും സന്താപവുമെല്ലാം കുഞ്ഞിനേയും ബാധിയ്ക്കും. ഇതുപോലെയാണ് ഗര്‍ഭിണിയ്ക്കുണ്ടാകുന്ന രോഗങ്ങളും. അമ്മയ്ക്കുണ്ടാകുന്ന എല്ലാ രോഗവും കുഞ്ഞിനെ ബാധിയ്ക്കുമെന്നു പറയാനാവില്ല. എന്നാല്‍ ചില രോഗങ്ങള്‍ കുഞ്ഞിനു പകര്‍ന്നേക്കും, ബാധിച്ചേക്കും. അമ്മയില്‍ നിന്നും കുഞ്ഞിനു പകരുന്ന ചില രോഗങ്ങളെക്കുറിച്ചറിയൂ, ബാക്ടീരിയല്‍ വജൈനോസിസ് അമ്മയില്‍ നിന്നും കുഞ്ഞിനു പകരുന്ന ഒന്നാണ്. വജൈനയിലെ ബാക്ടീരിയയുടെ അസന്തുലിതാവസ്ഥയാണ് ഇതിനു കാരണം. ഇത് കുഞ്ഞിനു പകരുന്നത് മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിനു തൂക്കക്കുറവ് തുടങ്ങിയ അവസ്ഥകളിലേയ്ക്കു നയിക്കും. വയര്‍ നോക്കി ഫലം പറയാം!! ഗര്‍ഭകാലത്ത് ചിക്കന്‍പോക്‌സ് പിടിച്ചാല്‍ കണ്‍ജെന്‍ഷ്യല്‍ വരിസെല്ല സിന്‍ഡ്രോം എന്ന രോഗത്തിനു കാരണമാകും. ഇത് കുഞ്ഞിന് ശാരീരിക വൈകല്യങ്ങള്‍, കാഴ്ചപ്രശ്‌നങ്ങള്‍ എ്ന്നിവയ്ക്കു കാരണമാകും. പാര്‍വോവൈറസ് ബി 19 എന്നൊരു രോഗമുണ്ട്. ഇത് അമ്മയില്‍ നിന്നും കുഞ്ഞിലേയ്ക്കു പകരാന്‍ സാധ്യതയുള്ള ഒന്നാണ്. ഇത് രക്താണുക്കളുടെ ഉല്‍പാദനത്തെ ബാധിയ്ക്കും. കുഞ്ഞിന്റെ ജീവനു തന്നെ അപകടം വരുത്തി വയ്ക്കാവുന്ന ഒരു രോഗമാണിത്. എന്നാല്‍ ചിലപ്പോള്‍ ഇതുകൊണ്ട് കുഞ്ഞിനു യാതൊരു ദോഷങ്ങളും ഉണ്ടായില്ലെന്നും വരാം. അമ്മയ്ക്കു ഫഌ പിടി പെട്ടാല്‍ ഇത് ചിലപ്പോള്‍ കുഞ്ഞിനും വന്നുവെന്നു വരാം. ഫഌ വരുന്നത് മാസം തികയാതെയുള്ള പ്രസവത്തിനു വഴി വച്ചേക്കാം. ജെനൈറ്റല്‍ ഹെര്‍പിസ് ഗര്‍ഭസ്ഥ ശിശുവിനെ ബാധിയ്ക്കുന്ന ഒരു രോഗമാണ്. ഇത് വൈകി ഗര്‍ഭം ധരിയ്ക്കുന്നവരുടെ കുഞ്ഞുങ്ങള്‍ക്കാണ് പകരാന്‍ സാധ്യത കൂടുതല്‍. പ്രസവസമയത്തു പ്ലാസന്റയിലൂടെയോ അല്ലെങ്കില്‍ ഗര്‍ഭത്തിന്റെ ആദ്യമാസങ്ങളിലോ ഈ രോഗം അമ്മയില്‍ നിന്നും കുഞ്ഞിലേയ്ക്കു പകര്‍ന്നുവെന്നു വരാം.
No comments:
Post a Comment