Monday, November 24, 2014

ഇവയൊന്നും ഫ്രിഡ്ജില്‍ വയ്ക്കല്ലേ....

വീട്ടുപകരണങ്ങളില്‍ ഫ്രിഡ്ജിന് ഒരു പ്രധാന സ്ഥാനമുണ്ട്. ഭക്ഷണസാധനങ്ങള്‍, പാകം ചെയ്തതും ചെയ്യാത്തതുമെല്ലാം സൂക്ഷിയ്ക്കാനുള്ള ഒരു പ്രധാന സ്ഥലമാണിത്. എന്നാല്‍ വേണ്ടതും വേണ്ടാത്തതുമെല്ലാം ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കുന്നവരുണ്ട്. ഏതെല്ലാം സാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കാം, പാടില്ല എന്നറിയാത്തതായിരിയ്ക്കും ഇതിനു കാരണം. ഫ്രിഡ്ജില്‍ വയക്കരുതാത്ത ചില സാധനങ്ങളുണ്ട്. ഇവയെക്കുറിച്ചറിയൂ, ഫ്രിഡ്ജില്‍ വയ്ക്കരുതാത്ത ഒന്നാണ് ബ്രെഡ്. ഇത് ഇതിന്റെ ഗുണവും സ്വാദുമെല്ലാം നശിപ്പിച്ചു കളയും. സവാള ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കരുതാത്ത ഒരു ഭക്ഷണവസ്തുവാണ്. ഇവ വായുസഞ്ചാരമുള്ള എവിടെയെങ്കിലും സൂക്ഷിയ്ക്കുന്നതാണ് നല്ലത്. ഇവ ക്ലോസറ്റിലിട്ടു ഫ്‌ളഷ് ചെയ്യരുത് ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കരുതാത്ത മറ്റൊരു ഭക്ഷണവസ്തുവാണ്.

ഇവ പേപ്പര്‍ ബാഗില്‍ സൂക്ഷിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ഇതുപോലെ പഴുക്കാത്ത തക്കാളി ഫ്രിഡ്ജിനു പുറത്തു വയ്ക്കുന്നതാണ് നല്ലത്. പഴുത്ത തക്കാളി വേണമെങ്കില്‍ ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിയ്ക്കാം. കാപ്പിപ്പൊടി ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കുന്നവരുണ്ട്. ഇതും കാപ്പിയുടെ ഗുണം നശിപ്പിച്ചു കളയും. എണ്ണകള്‍, ഇവ വെജിറ്റബിള്‍ ഓയിലെങ്കിലും വെളിച്ചെണ്ണയെങ്കിലും ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കരുത്. വെളുത്തുള്ളിയും ഫ്രിഡ്ജില്‍ വയ്ക്കരുതാത്ത ഒന്നാണ്. ഇത് ഫ്രിഡ്ജില്‍ വയ്ക്കുന്നത് ഇതിന്റെ ഗുണം കുറയ്ക്കും, പൂപ്പല്‍ വരാനുള്ള സാധ്യത കൂടുതലുമാണ്. തേന്‍ ഫ്രിഡ്ജില്‍ വയ്ക്കരുത്. ഇത് തേനിന്റെ ഗുണം കളയും. തണ്ണിമത്തന്‍ തുടങ്ങി മെലണ്‍ വര്‍ഗത്തില്‍ പെട്ടവയും ഫ്രിഡ്ജില്‍ വയ്ക്കരുത്. ഇവ ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളടക്കമുള്ളവ കളയും. ബാറ്ററികള്‍ ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കുന്നത് ബാറ്ററികളുടെ ആയുസു നീട്ടിക്കൊടുക്കുമെന്നു ചിന്തിയ്ക്കുന്നവരുണ്ട്. ഇതും തെറ്റാണ്. കൂടുതല്‍ ചൂടും തണുപ്പും ബാറ്ററിയ്ക്ക് ഒരുപോലെ കേടാണ്. നെയില്‍ പോളിഷ് കേടാകാതിരിയ്ക്കാന്‍ ഫ്രിഡ്ജില്‍ വയ്ക്കുന്നവരുണ്ട്. ഇതും നല്ലതല്ല. സൂര്യപ്രകാശമേല്‍ക്കാതെ, സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ നെയില്‍ പോളിഷ് സൂക്ഷിയക്കുന്നതാണ് നല്ലത്.

No comments:

Post a Comment